പാറ്റയെ കൊല്ലാൻ നോക്കി, വീട് കത്തി

At Malayalam
1 Min Read
STOCK cockroach being killed indoors, aerosol poison spray, insect infestation, insect detection

ശല്യക്കാരനായി കടന്നുക്കൂടിയ ഒരു പാ​റ്റയെ തുരത്താനുള്ള ശ്രമത്തിനിടെ അബദ്ധത്തിൽ വീടിന് തീയിട്ട് 54കാരൻ. ജപ്പാനിലെ കുമാമോട്ടോയിലാണ് സംഭവം . വീട്ടിൽ അർദ്ധരാത്രിയിൽ കണ്ട പാറ്റയെ കൊല്ലാൻ ഉടമ കീടനാശിനി സ്പ്രേ ചെയ്തു. എന്നാൽ സ്പ്രേ ചെയ്തത് അമിതമായെന്ന് മാത്രമല്ല, ചെന്ന് പതിച്ചത് ഒരു ഇലക്ട്രിക്കൽ ഔട്ട്‌ലെ​റ്റിലേക്കാണ്.

പിന്നാലെ വൻ പൊട്ടിത്തെറിയോടെ വീട്ടിൽ തീ ആളിപ്പടർന്നു. പരിക്കേറ്റ ഉടമയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില ഗുരുതരമല്ല. വീട്ടിലെ ഫർണിച്ചറുകൾ അടക്കം കത്തി നശിച്ചു. രാജ്യത്ത് ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് നാഷണൽ കൺസ്യൂമർ അഫയേഴ്സ് സെന്റർ ഒഫ് ജപ്പാൻ പറയുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment