നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു

At Malayalam
1 Min Read

ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ(32) അന്തരിച്ചു. ഫെബ്രുവരി  ഒന്നിനായിരുന്നു അന്ത്യം. സെർവിക്കൽ കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു താരം.  വെള്ളിയാഴ്ച( ഫെബ്രുവരി രണ്ട്)പൂനം പാണ്ഡെയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മരണവിവരം കുടുംബം അറിയിച്ചത്. നടിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകവും ആരാധകരും എത്തിയിട്ടുണ്ട്. 

കാണ്‍പൂരിലെ നടിയുടെ വസതിയിൽവെച്ച് വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം.  ‘ഞങ്ങളെ സംബന്ധിച്ച് ഏറ്റവും വേദനയേറിയെ പ്രഭാതമാണ് ഇന്ന്. സെര്‍വിക്കല്‍ കാന്‍സര്‍ ബാധയെ തുടര്‍ന്ന് പ്രിയപ്പെട്ട പൂനത്തെ ഞങ്ങള്‍ക്ക് നഷ്ടമായി. പരിശുദ്ധമായ സ്നേഹത്തോടെയും കരുണയോടെയുമാണ് പൂനം ഈ ലോകത്തിലെ ഏതൊരു ജീവനേയും നേരിട്ടിട്ടുള്ളത്’, നടിയുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നു. 

- Advertisement -

മോഡലിങ്ങിലൂടെയാണ് പൂനം വെള്ളിത്തിരയിലെത്തുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ സജീവമായിരുന്നു. 2020 സെപ്റ്റംബറിലായിരുന്നു പൂനം പാണ്ഡെയുടെ വിവാഹം. പിന്നീട് ഗാര്‍ഹീക പീഡനത്തിന് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment