നേരിനെ നേരിടാനാകില്ല

At Malayalam
2 Min Read

മലയാളികൾ, അവര്‍ കാത്തിരുന്ന ലാലേട്ടനെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ്. മലയാള സിനിമയ്ക്ക് തന്നെ പുത്തനുണര്‍വ് നല്‍കി ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയത്തിലേക്ക് നേര് എത്തുകയാണ്. കേരളത്തില്‍ മാത്രമല്ല വിദേശ തിയറ്ററുകളിലും ചിത്രം റെക്കോര്‍ഡ് കളക്ഷനാണ് നേടുന്നത്. പുതിയ റിപ്പോര്‍ട്ടുകൾ പ്രകാരം യു എ ഇയില്‍ നിന്ന് ഇതുവരെ 7.1 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്.

ബോക്‌സോഫീസില്‍ വമ്പന്‍ വിജയമായി മാറിയിരിക്കുകയാണ് നേര്. ദൃശ്യത്തിന്റെ റെക്കോര്‍ഡ് നേത് തകര്‍ക്കാനും സാധ്യതയുണ്ട്. ക്രിസ്മസ് റിലീസായാണ് ചിത്രം എത്തിയത്. സലാറുമായി ബോക്സ് ഓഫീസിൽ എതിർപ്പും ചിത്രത്തിനുണ്ടായിരുന്നു. നേര് കേരള ബോക്‌സോഫീസില്‍ 50 കോടി നേടാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഓരോ ദിവസവും കഴിയും തോറും ചിത്രം കളക്ഷനില്‍ കുതിച്ച് കൊണ്ടിരിക്കുകയുമാണ്.
ആദ്യ ദിനത്തില്‍ 2.8 കോടി,എന്നാല്‍ മൂന്നാം ദിനത്തില്‍ മൂന്ന് കോടിയുമായി ചിത്രം വലിയ നേട്ടമുണ്ടാക്കി. നാലാം ദിനമായ ഞായറാഴ്ച്ച 3.55 കോടിയാണ് ചിത്രം നേടിയത്. എന്നാല്‍ ക്രിസ്മസ് ദിനമായ തിങ്കളാഴ്ച്ചയാണ് ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയത്. 3.75 കോടി അഞ്ചാം ദിനത്തില്‍ ചിത്രം നേടി. അഞ്ച് ദിവസം കൊണ്ട് 15.2 കോടിയാണ് കേരളത്തില്‍ നിന്നും ചിത്രത്തിന്റെ കളക്ഷന്‍.

- Advertisement -

ഇത് അതിഗംഭീരമെന്ന് പറയേണ്ടി വരും. മോഹന്‍ലാലിന്റെ ഗംഭീര പെര്‍ഫോമന്‍സ് കാണാന്‍ ക്രിസ്മസ് അവധി ദിനത്തില്‍ ജനമൊഴുകി എന്ന് വ്യക്തമാണ്. മോണിംഗ് ഷോകള്‍ക്ക് 64.03 ആയിരുന്നു ഒക്കുപ്പെന്‍സി. നൂണ്‍ ഷോകള്‍ക്ക് ഇത് 83.51 ശതമാനമായി ഉയര്‍ന്നു. വൈകീട്ടത്തെ ഷോകള്‍ക്ക് 89.41 ആയി ഒക്കുപ്പെന്‍സി വീണ്ടും ഉയര്‍ന്നു.


നൈറ്റ് ഷോകള്‍ക്ക് 77.11 എന്ന മികച്ച ഒക്കുപ്പെന്‍സിയും ചിത്രത്തിന് ലഭിച്ചു. അതേസമയം ആറാം ദിനം വര്‍ക്കിംഗ് ഡേ ആയിട്ടും ഒക്കുപ്പെന്‍സിയില്‍ വലിയ കുറവില്ല. സ്‌കൂള്‍ അവധിക്കാലം ആയത് അടക്കം ചിത്രത്തിന് വലിയ തോതില്‍ ഗുണം ചെയ്യും.

കേരളത്തിലെ നഗരങ്ങളില്‍ ഒക്കുപ്പെന്‍സിയില്‍ കോഴിക്കോടും കൊച്ചിയുമാണ് മുന്നില്‍ നില്‍ക്കുന്നത്. കോഴിക്കോട് 83.75 ആണ് ഒക്കുപ്പെന്‍സി. കൊച്ചിയില്‍ 83 ശതമാനവും ഒക്കുപ്പെന്‍സിയുണ്ട്. രണ്ടിടത്തും നൈറ്റ് ഷോകള്‍ക്ക് വലിയ രീതിയിലുള്ള ഒക്കുപ്പെന്‍സിയാണ് ഉള്ളത്. തൃശൂരും കൊല്ലവും, കോട്ടയവുമാണ് അല്ലാതെയുള്ള ജില്ലകളില്‍ വന്‍ മുന്നേറ്റം നടത്തുന്നത്.


കോട്ടയത്ത് 95.50 ആണ് ഒക്കുപ്പെന്‍സി. ഇവിടെ നൈറ്റ് ഷോകള്‍ക്ക് നൂറ് ശതമാനമാണ് ഒക്കുപ്പെന്‍സി രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ലയില്‍ 90.25, കൊല്ലത്ത് 90.25 എന്നിങ്ങനെയാണ് ഒക്കുപ്പെന്‍സി നിരക്ക്. ചിത്രം മോഹന്‍ലാലിന് അപ്രതീക്ഷിത ബ്ലോക്ബസ്റ്ററാണ് സമ്മാനിക്കാന്‍ പോകുന്നത്. ലൂസിഫറിന് ശേഷം കേരള ബോക്‌സോഫീസില്‍ മോഹന്‍ലാലിന് ലഭിക്കുന്ന ആദ്യ ഹിറ്റാണ് ചിത്രം.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment