പുതുവത്സര ദിനത്തിൽ ജീവനക്കാർക്ക് ശബളത്തോടുകൂടിയ അവധി

At Malayalam
1 Min Read

പുതുവത്സര ദിനത്തിൽ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ശബളത്തോടുകൂടി അവധി നൽകാൻ യുഎഇ. ജനുവരി 1 തിങ്കളാഴ്ച അവധി ദിനമായിരിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. വാരാന്ത്യത്തിൽ സാധാരണയായി ശനി, ഞായർ ദിവസങ്ങളിൽ അവധിയെടുക്കുന്ന ജീവനക്കാർക്ക് 2023 ഡിസംബർ 30 ശനിയാഴ്ച മുതൽ മൂന്ന് ദിവസത്തെ നീണ്ട അവധി ലഭിക്കും.

സർക്കാർ, സ്വകാര്യ മേഖലകളിലെ അംഗീകൃത പൊതു അവധികൾ സംബന്ധിച്ച യുഎഇ കാബിനറ്റ് പ്രമേയത്തിന് അനുസൃതമായാണ് പ്രഖ്യാപനം. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കും പുതുവത്സരദിനം അവധി നൽകിയിരുന്നു. 2024 ൽ യുഎഇ യിൽ 13 പൊതു അവധി ദിനങ്ങളുണ്ടാകും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment