തൃഷക്കും താരങ്ങള്‍ക്കുമെതിരെ മാനനഷ്ടക്കേസ് നൽകി മന്‍സൂര്‍ അലി ഖാന്‍

At Malayalam
1 Min Read

നടി തൃഷ, ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരേ ഹൈകോടതിയിൽ മാനനഷ്ടകേസ് നൽകി നടൻ മൻസൂർ അലി ഖാൻ. മൂവരും തന്നെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് മൻസൂർ അലിഖാന്‍റെ ആവശ്യം.ലിയോ എന്ന സിനിമയുടെ ഭാഗമായി നടന്ന പ്രമോഷനു വേണ്ടി തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വിഡിയോ പൂര്‍ണമായി കാണാതെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുവെന്നുമാണ് ഹര്‍ജിയിലെ ആരോപണം.

‘ലിയോ’യിൽ തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ ഒരു കിടപ്പറരംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചെന്നായിരുന്നു നടൻ അഭിമുഖത്തിൽ പറഞ്ഞത്. ഇതിനെതിരേ നടി തൃഷതന്നെയാണ് ആദ്യം രംഗത്തുവന്നത്. സംഭവം വിവാദമായതോടെ ദേശീയ വനിതാ കമ്മിഷൻ നടൻ്റെ വിവാദ പ്രസ്താവനയിൽ സ്വമേധയാ പൊലീസ് കേസെടുത്തെങ്കിലും വിഷയത്തിൽ നടൻ മാപ്പു പറഞ്ഞതോടെ കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് തൃഷ അറിയിച്ചിരുന്നു.തുടർന്ന് മന്‍സൂര്‍ അലി ഖാൻ്റെ കൂടെ ഇനിയൊരിക്കലും അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കിയിരുന്നു.

Share This Article
Leave a comment