ഉണക്കമുന്തിരി കുതിർത്ത് പ്രാതലാക്കിയാൽ

At Malayalam
1 Min Read
Soak raisins for breakfast

രാവിലത്തെ ഭക്ഷണത്തെ ആശ്രയിച്ചാണ് അന്നത്തെ ദിവസം മുഴുവനുമുള്ള ഉന്മേഷവും ഊർജ്ജവും നമുക്കുണ്ടാകുന്നത്. അങ്ങനെ നോക്കിയാൽ രാവിലെ വെറും വയറ്റിൽ കഴിക്കാന്‍ പറ്റിയ ഒരാഹാരം ഉണക്കമുന്തിരിയാണ്. വൈറ്റമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും മറ്റും ധാരാളം അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി.രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ട് നിരവധിയായ ഗുണങ്ങളുണ്ട്.

പലര്‍ക്കുമുള്ള ഒരു ആരോഗ്യ പ്രശ്നമാണ് മലബന്ധം. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചത് ഉണക്കമുന്തിരിയാണ്. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഇവ മലബന്ധം അകറ്റാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച്, വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഗുണo കൂടുകയും ചെയ്യും.
അയേൺ, കോപ്പർ, ബി കോംപ്ലക്സ് വൈറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ പതിവായി കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സാധിക്കും.

ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ആന്‍റിഓക്സിഡന്‍റുകളോടൊപ്പം പൊട്ടാസ്യവും അടങ്ങിയതിനാല്‍ ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും.വൈറ്റമിനുകളും മറ്റ് ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും നല്ലതാണ്

Share This Article
Leave a comment