ഡിസംബർ – 4 : ഓർമയിലെ ഇന്ന്

At Malayalam
1 Min Read
VR Krishnayyar Remembrance Day

വി.ആർ. കൃഷ്ണയ്യർ ഓർമ ദിനം

ഇന്ത്യയിലെ അതിപ്രഗത്ഭനായ നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായിരുന്നു വൈദ്യനാഥപുരം രാമയ്യർ കൃഷ്ണയ്യർ എന്ന വി.ആർ. കൃഷ്ണയ്യർ. (1914 നവംബർ 15 – 2014 ഡിസംബർ 4) പാലക്കാടിനടുത്ത് വൈദ്യനാഥപുരം ഗ്രാമത്തിൽ ജനിച്ച്, കൊയിലാണ്ടിയിൽ വളർന്ന്, അണ്ണാമലൈ യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ പഠിച്ച് അഭിഭാഷകനായ അദ്ദേഹം 1952-ൽ മദ്രാസ് നിയമസഭാംഗവും 1957-ൽ കേരള നിയമസഭാംഗവുമായി. ഇ.എം.എസ് മന്ത്രി സഭയിൽ ആഭ്യന്തരം, നിയമം, ജയിൽ, വൈദ്യുതി, സാമൂഹികക്ഷേമം, ജലസേചനം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്ന അദ്ദേഹം 1968-ൽ ഹൈക്കോടതി ജഡ്ജിയും 1970-ൽ ലോ കമ്മിഷൻ (Law Commission) അംഗവുമായി. 1973 മുതൽ 1980 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്നു. സർക്കാരിന്റെ മൂന്നു ഘടകങ്ങളിലും (നിയമനിർമ്മാണം, കാര്യനിർവ്വഹണം, നീതിന്യായം) പ്രവർത്തിച്ച ലോകത്തിലെത്തന്നെ ഏക വ്യക്തിയാണ് അദ്ദേഹം.നിയമ തത്ത്വങ്ങളേയും അവയ്ക്ക് മനുഷ്യാവകാശവുമായുള്ള ബന്ധത്തേയും കുറിച്ച് കൃഷ്ണയ്യർ രചിച്ച ഗ്രന്ഥങ്ങൾ നിയമഗ്രന്ഥരചനാശാഖയിലെ നാഴികക്കല്ലുകളായി കണക്കാക്കപ്പെടുന്നു.വാർദ്ധക്യസഹജമായ അസുഖം മൂലം 2014 ഡിസംബർ 4-ന് തന്റെ നൂറാം വയസ്സിൽ എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അദ്ദേഹം അന്തരിച്ചു. നൂറാം ജന്മദിനം ആഘോഷിച്ച് മൂന്നാഴ്ച പിന്നിട്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment