കേന്ദ്ര-സംസ്ഥാന സർക്കാർ പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റുകളോ ജീവൻ പ്രമാപത്രമോ സമർപ്പിക്കാൻ ശേഷിക്കുന്നത് ഒരു ദിവസം മാത്രം. നവംബർ 30-നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. പെൻഷൻകാർക്ക് ബാങ്കിലെത്തി ലൈഫ് സർട്ടിഫിക്കറ്റു സമർപ്പിക്കാം. അല്ലെങ്കിൽ ഓൺലൈനായി സമർപ്പിക്കാം.നവംബർ 30 നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ പെൻഷൻ മുടങ്ങാനിടയുണ്ട്. സർട്ടിഫിക്കറ്റ് സെൻട്രൽ പെൻഷൻ പ്രോസസ്സിംഗ് സെന്ററുകളിൽ (സിപിപിസി) എത്തിയതിനുശേഷം മാത്രമേ തുക വിതരണം ചെയ്യൂ. 60-നും 80-നും ഇടയിൽ പ്രായമുള്ള എല്ലാ പെൻഷൻകാരും പ്രതിമാസ പെൻഷൻ ലഭിക്കുന്നതിന് ജീവൻ പ്രമാൺ പത്രം സമർപ്പിക്കേണ്ടത് നിർബന്ധമാണ്.