സൂര്യ നായകനാകുന്ന ‘കങ്കുവ’ എത്തുന്നത് 38 ഭാഷകളിൽ

At Malayalam
0 Min Read

സൂര്യയുടെ കരിയറിലെ തന്നെ ബി​ഗ് ബജറ്റ് ചിത്രമായ കങ്കുവയ്ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സിരുത്തെ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ‘കങ്കുവ’യിൽ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയും ഒരു പ്രധാന വേഷം കെെകാര്യം ചെയ്യുന്നു. സ്റ്റുഡിയോ ഗ്രീനും യു.വി ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ‘കങ്കുവ’യുടെ ബഡ്ജറ്റ് 350 കോടി രൂപയാണ്. 38 ഭാഷകളിൽ റിലീസ് ചെയ്യുന്ന കങ്കുവ ഇമേഴ്‌സീവ് IMAX ഫോർമാറ്റിലും, 2D, 3D പതിപ്പിലും പ്രദർശനം നടത്തും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment