സുഖമായി ഉറങ്ങുന്നതിനിടെ വളരെ അപ്രതീക്ഷിതമായി വരുന്ന കാലുവേദന, ഞെടിയിടയിലെത്തുന്ന മസില് പിടിത്തം. ഈ മസില് പിടിച്ചു വേദന വരുമെന്ന പേടിസ്വപ്നത്തില്‍ ഉറങ്ങാന്‍ കിടക്കുന്നവരുമുണ്ടാകും. എന്നാല്‍ സ്വന്തമായി തന്നെ ഈ വേദനയ്ക്ക് പരിഹാരം കണ്ടെത്താവുന്നതാണ്.പേശികള്‍ കൃത്യമായ ഇടവേളകളില്‍ ചുരുങ്ങുന്നതാണ് കാലിലെ മസിലുകള്‍ക്കു വേദന വരാനുള്ള പ്രധാന കാരണം. വെള്ളം കുടിക്കുന്നത് ഇത്തരത്തിലുളള പ്രശ്നത്തിന് പരിഹാരമാണന്നറിയുക. ശരീരത്തിലുണ്ടാക്കുന്ന നിര്‍ജലീകരണം കാലിലെ വേദനയുടെ പ്രധാന കാരണമാണ്.
വേദന കുറയ്ക്കാനായി തണുപ്പ് വെള്ളമോ അല്ലെങ്കില്‍ ചൂട് വെള്ളമോ കുടിക്കുന്നത് ഉത്തമമാണ്.ഉറങ്ങുന്നതിന് മുമ്പായി കാലുകളില്‍ ചൂടുള്ള കംപ്രസ് അല്ലെങ്കില്‍ ചൂടു പിടിക്കുന്ന പാഡോ വെയ്ക്കുക. പേശികളുടെ മുറുക്കം കുറയ്ക്കാനും രക്തയോട്ടം വര്‍ധിപ്പിക്കാനും ഇതു സഹായിക്കും. പരിക്ക് കൊണ്ടുള്ള വേദനയാണെങ്കില്‍ ഐസ് പായ്ക്ക് വെക്കുന്നത് ആശ്വാസം നല്‍കും. പൊട്ടാസ്യം അടങ്ങിയ ആഹാരം കഴിക്കുന്നതിലൂടെ ഇത്തരം വേദനകളെ മാറ്റി നിർത്താന്‍ സാധിക്കും. വാഴപ്പഴം, ഓറഞ്ച്, കരിക്കിന് വെള്ളം, തൈര്, ചീര തുടങ്ങിയവ പൊട്ടാസ്യത്തിന്റെ അളവു കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഇവ ഉപയോഗിക്കുന്നത് പൊതുവായ ആരോഗ്യത്തിനും നല്ലതാണല്ലോ.
