കമൽഹാസൻ – മണിരത്‌നം ചിത്രത്തിൽ ദുൽഖർ സൽമാനും..

At Malayalam
1 Min Read

കമൽഹാസൻ- മണിരത്‌നം കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുന്നുവെന്ന സന്തോഷവാർത്ത പ്രഖ്യാപിച്ചതു മുതൽ ആരാധകരും ആവശേത്തിലാണ്. 1987 ൽ പുറത്തെത്തിയ നായകനിലാണ് ഇതിന് മുൻപ് ഇരുവരും ഒന്നിച്ചെത്തിയത്. കെഎച്ച് 234ന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ദുൽഖറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ഉണ്ടാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

കമൽഹാസനൊപ്പം ദുൽഖർ ഏത് വേഷത്തിലാകും ചിത്രത്തിൽ എത്തുക എന്ന് വ്യക്തമല്ല. ദുൽഖർ നായകനായി നേരത്തെ മണിരത്‌നത്തിന്റെ സംവിധാനത്തിൽ ഒകെ കാതൽ കൺമണി എന്ന ചിത്രം പ്രദർശനത്തിന് എത്തുകയും വിജയമാകുകയും ചെയ്തിരുന്നു. ദുൽഖർ – കമൽഹാസൻ- മണിരത്‌നം കോമ്പിനേഷൻ വെള്ളിത്തിരയിലെത്തുമ്പോൾ ആരാധകർക്ക് ആവേശവും ഏറുകയാണ്. എ ആർ റഹ്‌മാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

ദുൽഖറിന് പുറമെ തൃഷയും ജയംരവിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രാജ് കമൽ ഫിലിംസ് ഇൻറർനാഷണൽ, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളിൽ കമൽ ഹാസൻ, മണി രത്നം, ജി മഹേന്ദ്രൻ, ശിവ അനന്ദ് എന്നിവരാണ് ചിത്രത്തിൻറെ നിർമ്മാണം. റെഡ് ജൈൻറ് മൂവിസും ഇവർക്കൊപ്പം ചേരുന്നു. മണിരത്നത്തിനൊപ്പം എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നു.

ചിത്രത്തിന്റെ പേരിന്റെ പ്രഖ്യാപനത്തിനും അഭിനേതാക്കളുടെ വിവരങ്ങൾ അറിയാനും കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിന്റെ പ്രമോ വീഡിയോ കമൽ ഹാസന്റെ ജന്മദിനമായ നവംബർ 7 ന് റിലീസ് ചെയ്യുമെന്നാണ് വിവരം. പ്രഭാസ് നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രം കൽകി 2898 എഡി, ശങ്കറിൻറെ ഇന്ത്യൻ 2 എന്നിവയാണ് കമൽ ഹാസൻറെ റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment