തിരുവനന്തപുരം കല്ലമ്പലം ഭാഗത്തേക്ക് അധ്യാപകരുമായി പോകുകയായിരുന്ന അയിരൂർ എം ജി എം സ്കൂളിലെ ബസ്സാണ് തട്ടു പാലത്തിനു സമീപം അപകടത്തിൽപ്പെട്ടത്. സമീപത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു.
പരിക്കു പറ്റിയവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് അറിയുന്നത്.
