പാചകവാതക ക്ഷാമം രൂക്ഷം, ഹോട്ടല്‍ സംഘടന സമരത്തിലേക്ക്, തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടും

At Malayalam
1 Min Read

പാചകവാതക ക്ഷാമത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംസ്ഥാനത്തെ ഹോട്ടല്‍ സംഘടന. കേരളത്തിലുടനീളം തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു.

ഹോട്ടലുകളെ മുൻഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വ്യാഴാഴ്ച ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് മാർച്ച്‌ നടത്താനും സംഘടന തീരുമാനിച്ചു. പാചകവാതക ലഭ്യതയിലെ പ്രതിസന്ധി വ്യാപകമായതിനെ തുടർന്നാണ് സംഘടന സമരരംഗത്തേക്ക് ഇറങ്ങുന്നത്. ഉപഭോക്താക്കളെയും ഹോട്ടല്‍ വ്യവസായത്തെയും ഇത് ഗുരുതരമായി ബാധിക്കുന്നുവെന്ന് അസോസിയേഷൻ വ്യക്തമാക്കി.

സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന, പ്രത്യേകിച്ച് നഗരങ്ങളിൽ, ചെറുകിട ഹോട്ടലുകളൊക്കെ തന്നെ പൂട്ടിയിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ ഇടത്തരം നോട്ടലുകളും പൂട്ടേണ്ടി വരുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. നഗരങ്ങളിൽ ഹോട്ടലുകളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നല്ലൊരു വിഭാഗത്തിന് വരും നാളുകൾ ദുഷ്ക്കരമാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment