മധുരക്കിഴങ്ങ്; കുടവയറിനും പൊണ്ണത്തടിക്കും

At Malayalam
1 Min Read

കുടവയറും ഭാരക്കൂടുതലുമെല്ലാം ഇക്കാലത്ത് ആരും ഒട്ടും ഇഷ്ടപ്പെട്ടില്ല.തീര്‍ച്ചയായും കൊഴുപ്പേറിയ ഭക്ഷണവും അതുപോലെ വ്യായാമം ഇല്ലാതിരിക്കലുമെ ല്ലാം കുടവയര്‍ വര്‍ധിക്കുന്നതിന് പ്രധാന കാരണങ്ങളാണ്.ഇതോടൊപ്പം പൊണ്ണത്തടി കൂടിയായാലോ.വല്ലാത്ത മന:സംഘർഷവും അപകർഷതാ ബോധവും ചിലർക്കെങ്കിലുമിതുണ്ടാക്കും.

ഇവ രണ്ടും വേഗത്തില്‍ മാറ്റാനാകും എല്ലാവരും ആഗ്രഹിക്കുക.അത്തരക്കാരെ സഹായിക്കാനുള്ള ചില ലളിതമായ മാർഗങ്ങൾ പറയാം. ആഹാര നിയന്ത്രണവും ദിനചര്യകളിലെ മാറ്റവുമാണ് പറയുന്നത്.

മധുര കിഴങ്ങ് കഴിക്കാറുണ്ടോ?ഇല്ലെങ്കില്‍ ഇന്നു മുതല്‍ കഴിച്ച് തുടങ്ങണം.അതിന്റെ ഗുണങ്ങള്‍ ഇനി പറയാം.മധുരക്കിഴങ്ങ് ഫൈബറിനാല്‍ സമ്പുഷ്ടമാണ്. ഫൈബര്‍ നമ്മുടെ ഭാരം കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കും.ഡയറ്ററി ഫൈബര്‍ ധാരാളം അടങ്ങിയത് കൊണ്ട മധുരക്കിഴങ്ങ് ഏറെ നന്നാണന്ന് പഠനങ്ങൾ പറയുന്നു. ദീര്‍ഘനേരം വിശപ്പുണ്ടാക്കാതിരിക്കാൻ മധുരക്കിഴങ്ങ് നന്നാണ്.ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണം വിശപ്പു നിയന്ത്രിക്കുന്നു.അമിത ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീര ഭാരം കുറഞ്ഞു തുടങ്ങും. എന്നാല്‍,ഇക്കാരണത്താൽ യാതൊരു ക്ഷീണവും അനുഭവപ്പെടുകയുമില്ല. വൈറ്റമിനുകളുടെ വലിയൊരു കലവറയാണ് മധുരക്കിഴങ്ങുകള്‍.ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി ഇതിലടങ്ങിയിട്ടുമുണ്ട്.ആന്റിഓക്‌സിഡന്റുകള്‍ പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കും.മധുരകിഴങ്ങില്‍ പ്രകൃതിദത്തമായ മധുരമാണ് അടങ്ങിയിട്ടുള്ളത്.മധുരം കഴിക്കാന്‍, പ്രത്യേകിച്ച് പഞ്ചസാര കഴിക്കാനുള്ള ആഗ്രഹം ഇതില്ലാതാക്കുന്നു.ഇത് ഭാരം കുറയ്ക്കുന്നതിന് ഉപകരിക്കും.

ഉയര്‍ന്ന കലോറികളുള്ള ഉരുളക്കിഴങ്ങ്,ഫ്രൈഡ് ഭക്ഷണ സാധനങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം.പകരം ഒരു നേരമെങ്കിലും മധുരക്കിഴങ്ങ് കഴിക്കാം.ഗ്ലൈസെമിക് സൂചിക ഇതില്‍ കുറവാണ്.രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇവ നിയന്ത്രിച്ച് നിര്‍ത്തും. മധുരക്കിഴങ്ങ് വിവിധ തരത്തില്‍ കഴിക്കാവുന്നതാണ്. സാധാരണയായി ആവിയില്‍ വേവിച്ച് എടുത്തതാണ് കഴിക്കുന്നത്. കുടവയർ, പൊണ്ണത്തടി എന്നിവ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്വാഭാവികമായും ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഒരു നാടൻ ഭക്ഷണമാണ് മധുരക്കിഴങ്ങ്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment