നമ്മുടെ അടുക്കളയിലെ സ്ഥിരസാന്നിധ്യമാണ് ഉള്ളി. ഒട്ടുമിക്ക എല്ലാ കറികളിലും നമ്മൾ ഉള്ളി ചേർക്കാറുണ്ട്. എന്നാൽ ഉള്ളിയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് എത്രപേർക്ക് അറിയാം. കാഴ്ച്ചയിൽ കുഞ്ഞൻ ആണെങ്കിലും ഉള്ളി അത്ര നിസാരക്കാരൻ ഒന്നുമല്ല. അറിയാം ഉള്ളിയുടെ ഗുണങ്ങൾ.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും
ഉള്ളി കഴിക്കുന്നവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഒരുപക്ഷേ കഴിഞ്ഞേക്കുമെന്ന് ഹെല്‍ത്ത്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 100 ഗ്രാം ചുവന്ന ഉള്ളി കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയുന്നതായി തെളിഞ്ഞിട്ടുണ്ട്. 42 ഡയബെറ്റിക് രോഗികളില്‍ നടത്തിയ പഠനത്തില്‍ ഇക്കാര്യം വ്യക്തമായത്..
ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള പദാര്‍ത്ഥങ്ങള്‍
ലോകത്തുടനീളം ഇന്ന് വ്യാപകമായ ആശങ്കയുള്ള രോഗമാണ് ക്യാന്‍സര്‍. മരണ സാധ്യത കൂടിയ ഗൗരവമേറിയ രോഗമെന്ന നിലയ്ക്ക് ക്യാന്‍സറിനെ തടയിടാനുള്ള മാര്‍ഗങ്ങള്‍ ലോകത്തെ ആരോഗ്യമേഖല പഠനങ്ങള്‍ നടത്തുന്നു. വയറിലെ ക്യാന്‍സറിനെ പ്രതിരോധിക്കുന്ന പാദാര്‍ത്ഥം ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. മലാശയത്തെ ബാധിക്കുന്ന ക്യാന്‍സറിനെയും ഉള്ളി പ്രതിരോധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ കൂടുതല്‍ കഴിക്കുന്നവരില്‍ വയര്‍, മലാശയ ക്യാന്‍സര്‍ തുടങ്ങിയവ കണ്ടെത്തുന്നത് അപൂര്‍വ്വമാണ്….
ഹൃദയസംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കും
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്ക് കഴിയും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയുവള്ളത് കൊണ്ടു തന്നെ ഹൃദസംബന്ധിയായ അസുഖങ്ങള്‍ വരാതിരിക്കാന്‍ ഉള്ളി സഹായിക്കും. രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഉള്ളി സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
മനസിലാക്കുക ഉള്ളി നിസാരകാരൻ അല്ല.
