ആയത്തുള്ള അലി ഖമേനി വധത്തിലെ സുപ്രധാന വിവരങ്ങൾ പുറത്ത്
ഇറാനിൽ ഇസ്രായേലും യു എസും നടത്തിയ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊലപ്പെട്ടതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പുറത്ത്. ടെഹ്റാനിലെ ട്രാഫിക് ക്യാമറകൾ ഇസ്രായേൽ ഹാക്ക് ചെയ്തിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഈ ദൃശ്യങ്ങൾ അവീവിലെ സെർവറുകളിലേക്ക് തത്സമയമെത്തി. ഇതിലൂടെ ടെഹ്റാനിലെ സുരക്ഷാ വിന്യാസം നിരീക്ഷിച്ച് ഖമേനി എങ്ങോട്ടെല്ലാം പോകുന്നുവെന്നും വരുന്നുവെന്നും ഉൾപ്പടെയുള്ള കാര്യങ്ങൾ മനസിലാക്കി. ഖമേനി ഉൾപ്പെടെ ഇറാനിലെ പ്രമുഖരായ ഉദ്യോഗസ്ഥരുടെ കാറുകൾ നിർത്തിയിട്ട സ്ഥലത്തും ക്യാമറ ഉണ്ടായിരുന്നു. ബോംബ് ആക്രമണമുണ്ടായ സമയത്ത് പാസ്ചർ സ്ട്രീറ്റിലെ ടെലിഫോൺ ടവറുകൾ തകരാറിലായിയെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്. സുരക്ഷാ ജീവനക്കാർ വിളിക്കുമ്പോൾ ഫോണുകൾ തിരക്കിലെന്നായിരുന്നു മറുപടി. ജെറുസലേം പോലെ ടെഹ്റാനും തങ്ങൾക്ക് പരിചിതമെന്നാണ് ഇസ്രായേൽ രഹസ്യന്വേഷണ വൃത്തങ്ങൾ അവകാശപ്പെടുന്നത്.
യുദ്ധം ആരംഭിക്കും മുന്നേ തന്നെ ഖമേനിയെ ലക്ഷ്യം വയ്ക്കാൻ രാഷ്ട്രീയ അനുമതി നൽകിയിരുന്നുവെന്നുള്ള വിവരവും വരുന്നുണ്ട്. പൊതുവേ ബങ്കറുകൾ ഉപയോഗിക്കാത്തിരുന്ന ഖമേനി, ആക്രമണ ഭീഷണിക്കിടെ രണ്ടു ബങ്കറുകളിൽ മാറിമാറി താമസിച്ചിരുന്നുവെന്നാണ് വിവരം. യുദ്ധം തുടങ്ങിയാൽ ബങ്കറിലേക്ക് മാറുമെന്ന കണക്കുകൂട്ടലിൽ തുടക്കത്തിലേ അദ്ദേഹം ലക്ഷ്യമിട്ടുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജൂണിലെ യുദ്ധത്തിൽ ഖമേനിയെ വധിക്കാൻ ശ്രമിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച പാസ്ചർ സ്ട്രീറ്റിലെ ഓഫീസിൽ നിർണായക യോഗം ഉണ്ടെന്ന രഹസ്യവിവരം സി ഐ എക്ക് ലഭിച്ചതായും ഇസ്രായേലിന്റെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ വ്യത്യസ്ത മാർഗങ്ങളിലൂടെ വിവരം സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. അനുമതി ലഭിച്ചതോടെ ഖമേനിയുടെ ഓഫിസിലേക്ക് ബ്ലു സ്പാരോ മിസൈൽ അടക്കം പ്രയോഗിച്ചു. 1000 കിലോ മീറ്റർ അകലെയുള്ള ചെറിയ മേശ പോലെയുള്ള ടാർഗറ്റ് പോലും സ്പാരോയ്ക്ക് ലക്ഷ്യമിടാൻ കഴിയുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ശനിയാഴ്ചയാണ് കൊല്ലപ്പെട്ടത്. ഖമേനിയെ വധിച്ചെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപും ഇസ്രയേലും രംഗത്തെത്തിയിരുന്നു. ആദ്യം ഇറാന്റെ ഭാഗത്തു നിന്നും ഇതിൽ സ്ഥിരീകരണമൊന്നും വന്നില്ലെങ്കിലും മണിക്കൂറുകള്‍ക്കു ശേഷമാണ് ഇറാൻ മാധ്യമങ്ങള്‍ ഖമേനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. യു എസ് – ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖമേനിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ ഇന്നലെയാണ് മരിച്ചത്. ഖമേനിയുടെ മകൾ, പേരക്കുട്ടി, മരുമകൻ, മരുമകൾ എന്നിവരും എട്ട് പ്രധാന ഉദ്യോഗസ്ഥരുമടക്കം യു എസ് – ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.ഇറാനിൽ ഇസ്രായേലും യു എസും നടത്തിയ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊലപ്പെട്ടതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പുറത്ത്. ടെഹ്റാനിലെ ട്രാഫിക് ക്യാമറകൾ ഇസ്രായേൽ ഹാക്ക് ചെയ്തിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഈ ദൃശ്യങ്ങൾ അവീവിലെ സെർവറുകളിലേക്ക് തത്സമയമെത്തി. ഇതിലൂടെ ടെഹ്റാനിലെ സുരക്ഷാ വിന്യാസം നിരീക്ഷിച്ച് ഖമേനി എങ്ങോട്ടെല്ലാം പോകുന്നുവെന്നും വരുന്നുവെന്നും ഉൾപ്പടെയുള്ള കാര്യങ്ങൾ മനസിലാക്കി. ഖമേനി ഉൾപ്പെടെ ഇറാനിലെ പ്രമുഖരായ ഉദ്യോഗസ്ഥരുടെ കാറുകൾ നിർത്തിയിട്ട സ്ഥലത്തും ക്യാമറ ഉണ്ടായിരുന്നു. ബോംബ് ആക്രമണമുണ്ടായ സമയത്ത് പാസ്ചർ സ്ട്രീറ്റിലെ ടെലിഫോൺ ടവറുകൾ തകരാറിലായിയെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്. സുരക്ഷാ ജീവനക്കാർ വിളിക്കുമ്പോൾ ഫോണുകൾ തിരക്കിലെന്നായിരുന്നു മറുപടി. ജെറുസലേം പോലെ ടെഹ്റാനും തങ്ങൾക്ക് പരിചിതമെന്നാണ് ഇസ്രായേൽ രഹസ്യന്വേഷണ വൃത്തങ്ങൾ അവകാശപ്പെടുന്നത്.
യുദ്ധം ആരംഭിക്കും മുന്നേ തന്നെ ഖമേനിയെ ലക്ഷ്യം വയ്ക്കാൻ രാഷ്ട്രീയ അനുമതി നൽകിയിരുന്നുവെന്നുള്ള വിവരവും വരുന്നുണ്ട്. പൊതുവേ ബങ്കറുകൾ ഉപയോഗിക്കാത്തിരുന്ന ഖമേനി, ആക്രമണ ഭീഷണിക്കിടെ രണ്ടു ബങ്കറുകളിൽ മാറിമാറി താമസിച്ചിരുന്നുവെന്നാണ് വിവരം. യുദ്ധം തുടങ്ങിയാൽ ബങ്കറിലേക്ക് മാറുമെന്ന കണക്കുകൂട്ടലിൽ തുടക്കത്തിലേ അദ്ദേഹം ലക്ഷ്യമിട്ടുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജൂണിലെ യുദ്ധത്തിൽ ഖമേനിയെ വധിക്കാൻ ശ്രമിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച പാസ്ചർ സ്ട്രീറ്റിലെ ഓഫീസിൽ നിർണായക യോഗം ഉണ്ടെന്ന രഹസ്യവിവരം സി ഐ എക്ക് ലഭിച്ചതായും ഇസ്രായേലിന്റെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ വ്യത്യസ്ത മാർഗങ്ങളിലൂടെ വിവരം സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. അനുമതി ലഭിച്ചതോടെ ഖമേനിയുടെ ഓഫിസിലേക്ക് ബ്ലു സ്പാരോ മിസൈൽ അടക്കം പ്രയോഗിച്ചു. 1000 കിലോ മീറ്റർ അകലെയുള്ള ചെറിയ മേശ പോലെയുള്ള ടാർഗറ്റ് പോലും സ്പാരോയ്ക്ക് ലക്ഷ്യമിടാൻ കഴിയുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ശനിയാഴ്ചയാണ് കൊല്ലപ്പെട്ടത്. ഖമേനിയെ വധിച്ചെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപും ഇസ്രയേലും രംഗത്തെത്തിയിരുന്നു. ആദ്യം ഇറാന്റെ ഭാഗത്തു നിന്നും ഇതിൽ സ്ഥിരീകരണമൊന്നും വന്നില്ലെങ്കിലും മണിക്കൂറുകള്‍ക്കു ശേഷമാണ് ഇറാൻ മാധ്യമങ്ങള്‍ ഖമേനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. യു എസ് – ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖമേനിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ ഇന്നലെയാണ് മരിച്ചത്. ഖമേനിയുടെ മകൾ, പേരക്കുട്ടി, മരുമകൻ, മരുമകൾ എന്നിവരും എട്ട് പ്രധാന ഉദ്യോഗസ്ഥരുമടക്കം യു എസ് – ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.