സംസ്ഥാനത്തെ ആര്‍ ജെ ഡിയുടെ പ്രമുഖ നേതാക്കള്‍ ഐ എസ് ജെ ഡി യില്‍ ചേരാന്‍ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡൻ്റായിരുന്ന റൂഫസ് ഡാനിയല്‍ , ജില്ലാ പഞ്ചായത്ത് മുന്‍ അംഗവും ആര്‍ ജെ ഡി യുവജന വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഭഗത് റൂഫസ് എന്നിവരാണ്
ഐ എസ് ജെ ഡിയില്‍ ചേരാന്‍ തീരുമാനിച്ചത്.
ഔദ്യോഗിക പ്രഖ്യാനം മാര്‍ച്ച് 4 ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ നടക്കും. കേരള രാഷ്ട്രീയ രംഗത്ത് നിര്‍ണായക സ്വാധീന ശക്തിയും ഇടതു ജനാധിപത്യ മുന്നണിയുടെ ഭാഗവുമായ
ആർ ജെ ഡിയും ഐ എസ് ജെ ഡിയും സമാന ആശയങ്ങളും നിലപാടുകളും സൂക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. അതുകൊണ്ടു തന്നെ പാര്‍ട്ടി മാറുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ സംഘടനാ പ്രശ്‌നങ്ങളില്ലെന്ന് റൂഫസ് ഡാനിയലും ഭഗത് റൂഫസും തിരുവനന്തപുരത്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
