തിയേറ്ററില്‍ സിനിമ കാണുന്നവര്‍ക്കിടയില്‍ നഗ്നനായി മുട്ടില്‍ ഇഴഞ്ഞെത്തി മോഷണം
ആറ്റിങ്ങലില്‍ തിയേറ്ററില്‍ സിനിമ കാണുന്നവരുടെ ഇടയില്‍ നഗ്നനായി മുട്ടില്‍ ഇഴഞ്ഞു മോഷണം നടത്തിയ ആളുടെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ കുടുങ്ങി.
തിയേറ്ററില്‍ സിനിമ കാണാനെത്തിയ കടയ്ക്കാവൂര്‍, ചിറയിൻകീഴ് സ്വദേശിനികളായ യുവതികളുടെ പെഴ്സ് മോഷണം പോയിരുന്നു.ഇതിനെ തുടര്‍ന്ന് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. തിരുവനതപുരം ആറ്റിങ്ങല്‍ ഗംഗ തിയേറ്ററില്‍ കഴിഞ്ഞ ദിവസം ആണ്
സംഭവം.പഴ്സ് മോഷണം പോയതിനെ തുടര്‍ന്ന് യുവതികള്‍ സ്റ്റേഷനില്‍ പരാതി
നല്‍കിയിരുന്നു.ആദ്യം തിയേറ്ററില്‍ കയറി സീറ്റില്‍ ഇരിക്കുന്നവരെ നോക്കി മനസ്സിലാക്കി വെച്ച
യുവാവ് ഇന്റര്‍വെല്‍ സമയത്ത് പുറകില്‍ ആരും ഇല്ലാത്ത സ്ഥലത്ത് പോയിരുന്നു.
ശേഷം വസ്ത്രം ഊരിമാറ്റി അടിവസ്ത്രം മാത്രം ധരിച്ച് മുട്ടില്‍ ഇഴഞ്ഞു ഓരോരുത്തരുടേയും സീറ്റിന് അടുത്തെത്തി മോഷണം നടത്തുകയായിരുന്നു.
സിനിമയില്‍ മുഴുകി ഇരിക്കുന്നവര്‍ ഇത് ശ്രദ്ധിച്ചില്ല.ഈ രീതിയിലുള്ള മോഷണം ഇയാള്‍
പതിവായി നടത്തി വരുന്നുണ്ടാകും എന്നും സംശയമുണ്ട്. സി സി ടി വി ദൃശ്യങ്ങള്‍
പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
