തിരുവനന്തപുരം ശ്രീകാര്യം ചെമ്പഴന്തി റോഡിൽ വെഞ്ചാവോട് പ്രവർത്തിക്കുന്ന എ വൺ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർ ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷ്യവിഷബാധയെ തുടർന്ന് 46 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നതായാണ് വിവരം.
ഭക്ഷ്യ വിഷബാധയുണ്ടായതിൻ്റെ തൊട്ടടുത്ത ദിവസം ഹോട്ടൽ തുറന്നെങ്കിലും പരാതിയെ തുടർന്ന് പിന്നാലെ കടയടച്ചു. കടതുറക്കാതായതോടെ നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് ഇത്രയധികം പേർ അനന്തപുരി, ഫോർട്ട്, നൈനാസ് ഹോസ്പിറ്റൽ ശ്രീകാര്യം മെഡികെയർ ശ്രീകാര്യം തുടങ്ങിയ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നതായി അറിഞ്ഞത്. മയോണൈസ് കഴിച്ചവരിലാണ് വൈറസ് ബാധ ഉണ്ടായിരിക്കുന്നത്. ഒരാളെ കിംസ് ആശുപത്രിയിലെ ഐ സി യു വിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
