കോഴിക്കോട് രാമനാട്ടുകരയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. രാമനാട്ടുകര ഫ്ലൈ ഓവറിനു സമീപമാണ് രാവിലെ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊണ്ടോട്ടി സ്വദേശിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന വൈദ്യരങ്ങാടി സ്വദേശി ഇജാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമായ നിലയിലായിരുന്നു മൃതദേഹം. ഇജാസിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്.
