രാത്രിയിൽ സിനിമ കാണാൻ ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികളെ 6 അംഗ സംഘം തടഞ്ഞു നിർത്തി ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് ആക്രമണം. തിരുവനന്തപുരം മുരുക്കുംപുഴ വെയിലൂർ സ്വദേശികളായ അനീഷ് – ആദിത്യ ദമ്പതികളാണ് പരാതിക്കാർ. ബൈക്കിലെത്തിയ ഒരു സംഘം മംഗലാപുരം മുതൽ തങ്ങളെ അധിക്ഷേപിക്കുകയായിരുന്നു. ബൈക്കിലിരുന്നു തന്നെ ഇവർ ചോദ്യം ചെയ്തെങ്കിലും കോരാണിയ്ക്കു സമീപം വച്ച് അക്രമികൾ ദമ്പതികളുടെ ബൈക്ക് തടഞ്ഞ് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി.
സംഘത്തിൽ ആറോളം പേർ ഉണ്ടായിരുന്നതായി ആറ്റിങ്ങൽ പൊലീസിൽ അനീഷ് നൽകിയ പരാതിയിൽ പറയുന്നു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് ഉടൻ പ്രതികളെ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു.
