കോൺഗ്രസ് ദേശീയ നേതൃത്വവുമായി അകൽച്ചയിലുള്ള ശശി തരൂർ പാർട്ടി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കാതെ ശശി തരൂർ എം പി.
സി പി എമ്മിൽ ചേരുന്നതിൻ്റെ ഭാഗമായിട്ടുള്ള ചർച്ചക്കാണ് അദ്ദേഹത്തിന്റെ ദുബായ് സന്ദർശനമെന്നുമായിരുന്നു പ്രചരണങ്ങൾ. എന്നാൽ, ഇതിനോട് തരൂർ പ്രതികരിക്കാൻ കൂട്ടാക്കിയില്ല.
തന്നെ കുറിച്ചുള്ള വിവാദങ്ങൾ വിമാനത്തിൽ വച്ചു തന്നെ അറിഞ്ഞതായും എന്നാൽ വിദേശത്തു വച്ച് രാഷ്ട്രീയ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
