ശബരിമല സ്വർണക്കൊള്ളയിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ് ഐ റ്റി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസിലായിരുന്നു ചോദ്യം ചെയ്യൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇവരെ വിട്ടയച്ചത്.
ഇവർക്ക് സ്വർണക്കൊള്ളയുമായി നേരിട്ട് ബന്ധമില്ലെന്നാണ് സൂചന. അതിനാലാണ് ഇവരെ അറസ്റ്റു ചെയ്യാതെ വിട്ടയച്ചതെന്നാണ് വിവരം. എന്നാൽ ഇവരോട് പിന്നീട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയും വിദേശ വ‍്യവസായിയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും എസ് ഐ റ്റി ചോദ‍്യം ചെയ്യാൻ വിളിപ്പിച്ചത്.
