ദേശീയപാതയിൽ കൊടുകുത്തിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു. വ്യാഴാഴ്ച രാവിലെ 9 മണിയോടുകൂടിയായിരുന്നു അപകടം. ബ്രേക്ക് നഷ്ടപ്പെട്ട മിനി ബസ് നിയന്ത്രണം വിട്ട് റോഡിന്റെ വശത്ത് തിട്ടയിൽ ഇടിച്ച് മറിയുകായായിരുന്നു. കൊടുകുത്തി ജംഗ്ഷനിൽ ബസ് നിർത്തി തീർഥാടകർ പുറത്ത് ഇറങ്ങി വിശ്രമം കഴിഞ്ഞ് വീണ്ടും വണ്ടിയിലേക്ക് കയറുന്നതിതിനിടെ ബസ് ഉരുണ്ട് നീങ്ങി നിയന്ത്രണം വിട്ട് റോഡിന്റെ വശത്തെ തിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു.
26 തീർഥാടകരിൽ നാല് പേർ മാത്രമാണ് വാഹനത്തിൽ കയറിരുന്നത്. ഇതിൽ മൂന്നു പേർക്ക് പരിക്കേറ്റു. പരിക്ക് ഗുരതരമല്ല. തമിഴ്നാട് സേലത്ത് നിന്ന് ശബരിമല ദർശത്തിന് പോയ തീർഥാടകരാണ് ബസ്സിൽ ഉണ്ടായിരുന്നത്.
