ഓപ്പറേഷന്‍ ഡി – ഹണ്ട്: 36 പേരെ അറസ്റ്റ് ചെയ്തു ; എം ഡി എം എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

At Malayalam
2 Min Read

ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1180 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 34 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 36 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം ഡി എം എ (0.062 ഗ്രാം), കഞ്ചാവ് (0.2484 കി.ഗ്രാം), കഞ്ചാവ് ബീഡി (23 എണ്ണം) എന്നിവ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി അറിയിച്ചു.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എ ഡി ജി പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍ ഡി പി എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

- Advertisement -

കണ്ണൂർ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാനുള്ള അംഗീകാരം

കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ( R F S L ) സൈബർ വിഭാഗത്തിന് ഇലക്ട്രോണിക് തെളിവുകൾ പരിശോധിക്കാനുള്ള അംഗീകൃത സ്ഥാപനമായി കേന്ദ്ര ഇലക്ട്രോണിക്‌സ് – ഐ ടി മന്ത്രാലയം വിജ്ഞാപനം ചെയ്തു.

അംഗീകാരം ലഭിച്ചത് കമ്പ്യൂട്ടറുകളിലെയും മൊബൈൽ ഫോണുകളിലെയും ഇലക്ട്രോണിക് തെളിവുകൾ (Digital Evidence) പരിശോധിക്കുന്നതിനാണ്.

ഈ സുപ്രധാന അംഗീകാരം നേടുന്ന കേരളത്തിലെ രണ്ടാമത്തെ ഫോറൻസിക് ലാബാണ് കണ്ണൂർ R F S L.

ഈ അംഗീകാരം ലഭിച്ചതോടെ സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും തെളിവുകളുടെ ശാസ്ത്രീയ പരിശോധനയിലും കണ്ണൂർ R F S L ന്റെ പങ്ക് കൂടുതൽ നിർണ്ണായകമാകും.

- Advertisement -

ജോയിന്റ് ഡയറക്ടർ എൻ ആർ ബുഷ്‌റ ബീഗത്തിന്റെ നേതൃത്വത്തിലുള്ള ടീമിൻ്റെ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിലെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment