ഡല്‍ഹി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അനന്ത്നാഗ് സ്വദേശി ഡോ : മുഹമ്മദ് ആരിഫ് തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ പഠിച്ചിരുന്നതായി വിവരം ലഭിച്ചു. ഇയാൾ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയിലൂടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിയത് എന്നാണ് റിപ്പോർട്ട്. തുടർന്ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായ ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയിലിന്റെ (ജി എസ് സി എം) ഹൃദ്രോഗ വിഭാഗത്തില്‍ സീനിയര്‍ റസിഡൻ്റായിരുന്നു. അശോക് നഗറിലെ വാടക വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഡോ : ഷഹീന് ഷാഹിദും ആരിഫും ഫോണിലൂടെ ഏറെ നാളായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഡോ: ഷഹീന് ജി എസ് സി എം മെഡിക്കല്‍ കോളജില്‍ ഫാര്‍മ്മക്കോളജി വിഭാഗം മേധാവിയായി കുറേക്കാലം ജോലി ചെയ്തിരുന്നു . 2012 സെപ്തംബര്‍ ഒന്നുമുതല്‍ 2013 ഡിസംബര്‍ 13 വരെയാണ് അവര്‍ ഒരുമിച്ച് ജോലി ചെയ്തത്. പിന്നീട് കനൗജ് മെഡിക്കല്‍ കോളജിലേക്ക് മാറുകയായിരുന്നു എന്നും വിവരം ലഭിച്ചു.
