ഇൻസ്ട്രക്ടർ നിയമനം
കളമശേരി സർക്കാർ എ വി ടി എസിൽ അഡ്വാൻസ്ഡ് വെൽഡിംഗ് ട്രേഡിൽ ഓപ്പൺ കാറ്റഗറിയിൽ ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വെൽഡർ ട്രേഡിൽ എ൯ സി വി ടി / എ൯ എ സി സർട്ടിഫിക്കറ്റും ഏഴു വർഷത്തെ പ്രവർത്തന പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയും അഞ്ചു വർഷത്തെ പ്രവർത്തന പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിഗ്രിയും രണ്ടു വർഷത്തെ പ്രവർത്തന പരിചയവുമാണ് യോഗ്യത.
യോഗ്യതയുളള ഉദ്യോഗാർത്ഥികൾ നവംബർ 11 രാവിലെ 11 ന് എ വി ടി എസ് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ – 8089789828, 0484 – 2557275.
സാമ്പത്തിക സഹായം
കായിക യുവജന കാര്യാലയത്തില്‍ നിന്നും കായിക ക്ലബ്ബുകള്‍ക്കും സര്‍ക്കാര്‍ സ്കൂളുകള്‍ക്കും സ്പോര്‍ട്സ്, ഫിറ്റ്നസ് ഉപകരണങ്ങള്‍ വാങ്ങുതിന് സാമ്പത്തിക സഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിന്റെ മാതൃക, സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡം എന്നിവ https://dsya.kerala.gov.in എന്ന വെബ്സെറ്റില്‍ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകള്‍ എറണാകുളം ജില്ലാ സ്പോര്‍ട്സ് കൗസിലില്‍ നേരിട്ടോ, സെക്രട്ടറി, എറണാകുളം ജില്ലാ സ്പോര്‍ട്സ് കൗസില്‍, പി റ്റി ഉഷ റോഡ്, മഹാരാജാസ് കോളജ് പി ഒ, എറണാകുളം എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നവംബർ ഏഴിന് വൈകീട്ട് അഞ്ചിനു മുമ്പായി ലഭ്യമാക്കണം.
ഫോൺ – 9447505598, 9746273012.
