വിജയ് മല്യ സമർപ്പിച്ചത് സ്വർണപാളി തന്നെ 30 കിലോയോളം സ്വർണം ഉപയോഗിച്ചു : കണ്ഠരര് മോഹനര്

At Malayalam
0 Min Read

വ്യവസായി വിജയ് മല്യ സമർപ്പിച്ചത് സ്വർണ്ണപ്പാളി തന്നെയെന്ന് മുൻതന്ത്രി കണ്ഠരര് മോഹനര് സ്ഥിരീകരിച്ചു. അന്ന് 30 കിലോയോളം സ്വർണം ഉപയോഗിച്ചു എന്നാണ് അറിവ്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ദ്വാരപാലക ശില്പപാളികൾ അറ്റകുറ്റപ്പണികൾ നടത്തേണ്ടത് സന്നിധാനത്ത് വെച്ച് തന്നെയാണ്. ക്ഷേത്രത്തിലെ ഉരുപ്പടികള്‍ പുറത്തുകൊണ്ടുപോകരുത് എന്നതാണ് ശാസ്ത്രം. അവിടെ വച്ച് തന്നെ പണി ചെയ്യണമെന്ന് ദേവസ്വം മാനുവലില്‍ പറയുന്നുണ്ടെന്നും കണ്ഠര് മോഹനര് പറഞ്ഞു.

ദ്വാരപാലക ശില്പ പാളികൾ പുറത്തുകൊണ്ടുപോയി പൂജിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. വിവാദങ്ങളിൽ സമഗ്രമായ അന്വേഷണം വേണം. ദ്വാരപാലകശിൽപം സ്വർണമായിരുന്നുവെന്ന കാര്യത്തിൽ സംശയമില്ലെന്നും കണ്ഠര് മോഹനര് പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment