സി പി ഐ യില്‍ നിലനിന്നിരുന്ന വിഭാഗീയത രൂക്ഷമായതിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ പറവൂര്‍ മേഖലയില്‍ നൂറിലധികം പേര് പാര്‍ട്ടി വിട്ട് സി പി ഐഎമ്മിലേയ്ക്ക് എത്തി. കളമശ്ശേരി, പറവൂര്‍ മണ്ഡലങ്ങളിലായി ദീര്‍ഘനാളായി സി പി ഐ യില്‍ വിഭാഗീയത നിലനിന്നിരുന്നു.
സി പി ഐ മുന്‍ ജില്ലാ സെക്രട്ടറി പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത ചില അസ്വാരസ്യങ്ങളാണ് വിഭാഗീയത വര്‍ധിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പലപ്പോഴായി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടിരുന്നു. ഇവര്‍ സംഘടിതരായാണ് ഇപ്പോള്‍ സി പി ഐ എമ്മില്‍ ചേരാന്‍ ഒരുങ്ങുന്നത്.
ഇന്ന് വൈകീ 5:30 ന് പറവൂരില്‍ നടക്കുന്ന ചടങ്ങില്‍ ഇവർക്ക് സി പി ഐ എമ്മിലേക്ക് ഔദ്യോഗികമായി പ്രവേശനം നല്‍കും. സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് പങ്കെടുക്കുന്ന ചടങ്ങില്‍ പാര്‍ട്ടി വിട്ടവരെ സ്വാഗതം ചെയ്യും.
