സി പി ഐ യില്‍ നിന്ന് രാജി ; രാജിവച്ചവർ സി പി ഐ എമ്മിലേയ്ക്ക്

At Malayalam
1 Min Read

സി പി ഐ യില്‍ നിലനിന്നിരുന്ന വിഭാഗീയത രൂക്ഷമായതിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ പറവൂര്‍ മേഖലയില്‍ നൂറിലധികം പേര്‍ പാര്‍ട്ടി വിട്ട് സി പി ഐഎമ്മിലേയ്ക്ക് എത്തി. കളമശ്ശേരി, പറവൂര്‍ മണ്ഡലങ്ങളിലായി ദീര്‍ഘനാളായി സി പി ഐ യില്‍ വിഭാഗീയത നിലനിന്നിരുന്നു.

സി പി ഐ മുന്‍ ജില്ലാ സെക്രട്ടറി പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത ചില അസ്വാരസ്യങ്ങളാണ് വിഭാഗീയത വര്‍ധിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പലപ്പോഴായി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടിരുന്നു. ഇവര്‍ സംഘടിതരായാണ് ഇപ്പോള്‍ സി പി ഐ എമ്മില്‍ ചേരാന്‍ ഒരുങ്ങുന്നത്.

ഇന്ന് വൈകീ 5:30 ന് പറവൂരില്‍ നടക്കുന്ന ചടങ്ങില്‍ ഇവർക്ക് സി പി ഐ എമ്മിലേക്ക് ഔദ്യോഗികമായി പ്രവേശനം നല്‍കും. സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് പങ്കെടുക്കുന്ന ചടങ്ങില്‍ പാര്‍ട്ടി വിട്ടവരെ സ്വാഗതം ചെയ്യും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment