വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാൻ ഉചിതമായ മാർഗം ബാങ്ക് ലോക്കർ ആണ്.എന്നാലിപ്പോൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ലോക്കർ ഉടമകൾക്ക് നൽകിയിട്ടുണ്ട്.പുതുക്കിയ കരാറുകൾ നടപ്പിലാക്കുന്നതിന് 2023 ഡിസംബർ 31 വരെ ആർ ബി ഐ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
ആയുധങ്ങൾ,സ്ഫോടകവസ്തുക്കൾ,മയക്കുമരുന്ന്, നിരോധിത വസ്തുക്കൾ,നശിക്കുന്ന വസ്തുക്കൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ,നിയമവിരുദ്ധ വസ്തുക്കൾ,അല്ലെങ്കിൽ ബാങ്കിനോ അതിന്റെ ഉപഭോക്താക്കൾക്കോ അപകടമോ ശല്യമോ ഉണ്ടാക്കുന്ന ഏതെങ്കിലും വസ്തുക്കൾ എന്നിവ പി എൻ ബിയുടെ പുതുക്കിയ ലോക്കർ കരാർ പ്രകാരം സൂക്ഷിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുൾപ്പെടെ പുതുക്കിയ ലോക്കർ കരാറുകളിൽ പറഞ്ഞിരിക്കുന്നതുപോലെ ബാങ്ക് ലോക്കറിൽ പണമോ കറൻസിയോ സൂക്ഷിക്കുന്നത് ഇനി മുതൽ അനുവദിക്കില്ല.ബാങ്ക് ലോക്കറുകൾ ആഭരണങ്ങളും രേഖകളും പോലെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾക്കു വേണ്ടി മാത്രമുള്ളതാണ്.വ്യക്തികൾ മാത്രമല്ല, കമ്പനികൾ,അസോസിയേഷനുകൾ,ക്ലബ്ബുകൾ തുടങ്ങിയവയും ബാങ്ക് ലോക്കർ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താറുണ്ട്.ഈ നിയന്ത്രണങ്ങൾ ചിലർക്കെങ്കിലും ബുദ്ധിമുട്ടായേക്കാം.