ഗുജറാത്തിൽ ആറ് നില കെട്ടിടം തകർന്ന് വീണ് ഏഴ് മരണം. അനധികൃതമായി നിർമിച്ച, പൊളിച്ച് മാറ്റാൻ നോട്ടീസ് നൽകിയ കെട്ടിടമാണ് തകർന്നത്. അഞ്ചു കുടുംബങ്ങൾ ആണ് കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചിരുന്നത്.
2017 ൽ പണിത കെട്ടിടം ജീർണാവസ്ഥയിലായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അപകടത്തിൽ പരുക്കേറ്റ 15 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.
