തലയ്ക്ക് ഒരു കോടി വിലയിട്ട മോദം ബാലകൃഷ്ണ ഉള്‍പ്പെടെ, ഛത്തീസ്ഗഢില്‍ 10 മാവോയിസ്റ്റുകളെ വധിച്ചു

At Malayalam
1 Min Read

മുതിര്‍ന്ന നേതാവ് മോദം ബാലകൃഷ്ണ (മനോജ്) ഉള്‍പ്പെടെ 10 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഛത്തീസ്ഗഢിലെ ഗരായബന്ദ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സേന പത്ത് മാവോവാദികളെ വധിച്ചത്. തലയ്ക്ക് ഒരു കോടി വിലയിട്ട ആളാണ് മോദം ബാലകൃഷ്ണ.

മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. മെയ്ന്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വന പ്രദേശത്ത് നടത്തിയ മാവോയിസ്റ്റ് വേട്ടയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, കോബ്ര, മറ്റു പൊലീസ് സേനകള്‍ എന്നിവർ സംയുക്തമായാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടുന്നത്.

അതിനിടെ നാരായണ്‍പുര്‍ ജില്ലയില്‍ 16 മാവോയിസ്റ്റുകള്‍ ആയുധം വച്ച് കീഴടങ്ങിയിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി സംസ്ഥാനത്ത് വലിയ തോതിലുള്ള ഓപ്പറേഷനുകളാണ് സേന നടത്തുന്നത്.

Share This Article
Leave a comment