സർവീസ് ചാർജ് അവകാശമല്ല : അക്ഷയ കേന്ദ്രങ്ങൾ ബിസിനസ് സെന്ററല്ലെന്ന് ഹൈക്കോടതി

At Malayalam
1 Min Read

അവശ്യ സേവനങ്ങള്‍ക്കായ അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കുന്നവരോട് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേരളത്തിലെ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്നും സേവന കേന്ദ്രങ്ങളാണെന്നും ഓര്‍മ്മപ്പെടുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. അവശ്യ സേവനങ്ങള്‍ക്കായി പൊതുജനങ്ങളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ആവശ്യപ്പെടാന്‍ കഴിയില്ലെന്നും ജസ്റ്റിസ് എന്‍ നഗരേഷിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.

അക്ഷയ സെന്റററുകളിൽ നിന്നുള്ള സേവനങ്ങൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സർക്കാർ തീരുമാനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. ഓൾ കേരള അക്ഷയ എന്റർപ്രണേഴ്സ് കോൺഫെഡറേഷൻ്റെ ഹർജിയും കോടതി തള്ളി. ഓഗസ്റ്റ് ആറിനാണ് സർക്കാർ അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവിട്ടത്.

Share This Article
Leave a comment