കെഎസ്ആർടിസി ബസുകളിൽ പുതുവർഷത്തിൽ ഡിജിറ്റലായും പണം നൽകാം. ജനുവരി രണ്ടാംവാരം പദ്ധതിക്ക് തുടക്കം കുറിക്കും. തിരുവനന്തപുരം സിറ്റി സർക്കുലറിലെ 70 ബസിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സേവനം വിജയകരമാണെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
യുപിഐ ഇടപാടുകൾക്ക് സ്കാനിങ് സൗകര്യമുണ്ടാകും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലൂടെയും ടിക്കറ്റ് തുക നൽകാം. ബസുകൾ എവിടെ എത്തിയെന്ന് കണ്ടെത്താനുള്ള ട്രാക്കിങ് സംവിധാനവും ഉടൻ സജ്ജമാകും.
