സംസ്ഥാന ബി ജെ പിയിൽ വൻ ധൂർത്തെന്ന് കേന്ദ്രത്തിനു പരാതി

At Malayalam
1 Min Read

സംസ്ഥാനത്തെ ബി ജെ പിയിൽ വൻ ധൂർത്തെന്ന് വ്യാപക പരാതി. രാജീവ് ചന്ദ്രശേഖർ ബി ജെ പി യുടെ സംസ്ഥാന പ്രസിഡൻ്റി വന്നതിനു ശേഷം ഒരു മാസത്തെ ചെലവ് രണ്ടേകാൽ കോടിയായതായാണ് പുറത്തുവരുന്ന വിവരം. മുൻകാലങ്ങളിൽ പ്രതിമാസ ചെലവ് ഏകദേശം 35 ലക്ഷം രൂപയായിരുന്നിടത്താണ് ഈ വൻ വർധന ഉണ്ടായിരിക്കുന്നത് എന്നാണ് ആരോപണം.

ഇക്കാര്യങ്ങൾ മുൻ നിർത്തി ദേശീയ നേതൃത്വത്തിന് സംസ്ഥാനത്തു നിന്നു പരാതി ലഭിച്ചതായാണ് റിപ്പോർട്ട്. ഓഫീസ് കാര്യങ്ങൾ നിർവഹിക്കുന്ന സെക്രട്ടറിയും ട്രഷററുമാണ് ദേശീയ നേതൃത്വത്തെ ചെലവിലെ ഈ വർധന അറിയിച്ചത്.

അനാവശ്യ ചെലവുകളാണ് കൂടുതലും ഉണ്ടാകുന്നത് എന്നതാണ് പ്രധാന ആക്ഷേപം. രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായതിനു ശേഷം സോഷ്യൽ മീഡിയ ടീമിലുൾപ്പടെ വലിയ മാറ്റങ്ങൾ കൊണ്ടു വന്നിരുന്നു. താമസത്തിനായി ഹോട്ടൽ റൂമുകൾക്കുള്ള ചെലവ്, സോഷ്യൽ മീഡിയ തുടങ്ങിയ ചെലവുകളിലാണ് വൻ വർധനവ് ഉണ്ടായിരിക്കുന്നത്. നിലവിൽ നൽകി വന്നതിനേക്കാൾ ഇരട്ടിശമ്പളത്തിലാണ് സോഷ്യൽ മീഡിയക്കായി നിയമിച്ചതെന്നും പരാതിയിൽ പറയുന്നു. കെ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനം ഒഴിയുമ്പോൾ 35 കോടിയുണ്ടായിരുന്ന നീക്കിയിരുപ്പ് ഇപ്പോൾ 17 കോടിയായി കുറഞ്ഞുവെന്നും ഇത്തരത്തിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നും പരാതിയിൽ സൂചിപ്പിക്കുന്നു.

- Advertisement -
Share This Article
Leave a comment