കൈക്കൂലി വാങ്ങുന്നതിനിടെ മരട് എസ്‌ ഐ അറസ്റ്റില്‍

At Malayalam
0 Min Read

കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി മരട് എസ്‌ ഐ അറസ്റ്റിലായി. പൊലീസ് സ്റ്റേഷനിൽ നിന്നാണ് കൈക്കൂലിയുമായി എസ് ഐ പിടിയിലായത്. മരട് സ്റ്റേഷനിലെ എസ് ഐ ഗോപകുമാറിനെയാണ് വിജിലൻസ് പിടികൂടിയത്. 10,000 രൂപ കൈക്കൂലി വാങ്ങിയതിനു ശേഷമായിരുന്നു വിജിലൻസ് പിടിച്ചത്.

ഗോപകുമാര്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാഹന ഉടമ വിജിലന്‍സിനെ ബന്ധപ്പെട്ടിരുന്നു. അവര്‍ നിര്‍ദേശിച്ചത് പ്രകാരം പതിനായിരം രൂപയുമായാണ് വാഹന ഉടമ സ്റ്റേഷനില്‍ എത്തിയത്. ഈ പണം വാങ്ങുന്നതിനിടെ വിജിലന്‍സ്, എസ്‌ ഐയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉടന്‍ കോടതിയില്‍ ഹാജരാക്കും.

Share This Article
Leave a comment