ഗാനരചയിതാവ് ജി കെ പള്ളത്ത് ഇനി ഓർമ

At Malayalam
1 Min Read

ചലച്ചിത്ര ഗാനരചയിതാവ് ജി കെ പള്ളത്ത് (82) ഓർമയായി . പി ഗോവിന്ദന്‍കുട്ടി എന്നാണ് യഥാർത്ഥ പേര് . റവന്യൂ വകുപ്പിൽ വിവിധ തലങ്ങളിൽ ഉദ്യോഗസ്ഥൻ ആയിരുന്നു . 60 ലധികം നാടകങ്ങള്‍ക്കും 10 ചലച്ചിത്രങ്ങള്‍ക്കും വേണ്ടി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 1958 ല്‍ തൃശൂരില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തില്‍ കെ എസ് ജോര്‍ജുംകെ പി എ സി സുലോചനയും ചേർന്ന് ആലപിച്ച ‘രക്തത്തിരകള്‍ നീന്തിവരും’ എന്ന ഗാനമാണ് ആദ്യമായി അദ്ദേഹം എഴുതിയത് . ഗാനം ചിട്ടപ്പെടുത്തിയത് ദാസ് കോട്ടപ്പുറം എന്ന സംഗീത സംവിധായകനാണ് .

അതിനു ശേഷം ധൂർത്തുപുത്രി , കുടുംബവിളക്ക് , തുടങ്ങിയ അമേച്വർ നാടകങ്ങൾ രചിക്കുകയും അതിലേക്കായി ഗാനങ്ങൾ രചിക്കുകയും ചെയ്‌തു.1942 മെയ് 19 ന് തൃശൂരില്‍ നാരായണന്‍ നായര്‍ – അമ്മിണിയമ്മ ദമ്പതികളുടെ മകനായാണ് ജനനം . ഏഴാം ക്ലാസ്സ് മുതല്‍ കവിതകള്‍ എഴുതുമായിരുന്നു . 1978 ലാണ് ചലച്ചിത്ര ലോകത്ത് എത്തുന്നത് . സുഹൃത്തായ നടൻ ടി ജി രവി നിർമ്മിച്ച ‘പാദസര’ത്തില്‍ ജി ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ ഭാവഗായകൻ പി ജയചന്ദ്രന്‍ ആലപിച്ച “കാറ്റുവന്നു നിന്റെ കാമുകന്‍ വന്നു’ എന്ന ഹിറ്റ് ഗാനത്തിലൂടെയായിരുന്നു അരങ്ങേറ്റം . പാട്ട് അന്നും ഇന്നും സൂപ്പർ ഹിറ്റാണ്.

ചോര ചുവന്ന ചോര , ചാകര , അമൃതഗീതം , കാട്ടുതീ , കാളീചക്രം , വീരശൃംഖല , കുങ്കുമപ്പൊട്ട് , വാൽക്കണ്ണാടി , എന്നീ ചിത്രങ്ങൾക്കു വേണ്ടിയും ഗാനങ്ങൾ രചിച്ചു. ചിങ്ങനിലാവ് , മനസ്സിലെ ശാരിക (സംഗീതം: എം കെ അർജുനൻ മാസ്റ്റർ) തുടങ്ങിയ ആൽബങ്ങൾക്കും രചന നിർവഹിച്ചു.സംസ്‌കാരം നാളെ (മെയ്- 6) വൈകീട്ട് നാലിന് പാറമേക്കാവ് ശാന്തി ഘട്ടില്‍ നടക്കും . ഭാര്യ എന്‍ രാജലക്ഷ്‌മി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment