കാബൂള്‍ മുതല്‍ ഡെല്‍ഹി വരെ കുലുങ്ങി, അഫ്ഗാന്‍ ഭൂകമ്പത്തില്‍ മരണം 600 പിന്നിട്ടു

At Malayalam
1 Min Read

അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം വന്‍ നാശനഷ്ടം വിതച്ചതായാണ് അവിടെ നിന്നു ലഭിക്കുന്ന റിപ്പോർട്ട്. അഫ്ഗാനിസ്ഥാന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് ഇന്നലെ രാത്രി വൈകിയാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്.

ഭൂകമ്പത്തിന്റെ തീവ്രത കൂടുതലായതിനാല്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഈ സമയത്ത്, 600 ൽ അധികം പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, ഭൂകമ്പ പ്രകമ്പനത്തിന്റെ കാഠിന്യം പാകിസ്ഥാനിലും ഇന്ത്യയിലും അനുഭവപ്പെട്ടു.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യു എസ് ജി എസ്) പ്രകാരം, ഇന്നലെ രാത്രി അഫ്ഗാനിസ്ഥാനിലും ഡല്‍ഹി എന്‍ സി ആറിലും ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ അതിന്റെ തീവ്രത 6.0 ആയി രേഖപ്പെടുത്തി.

അഫ്ഗാന്‍ നന്‍ഗര്‍ഹാര്‍ പൊതുജനാരോഗ്യ വകുപ്പ് വക്താവ് നഖിബുള്ള റഹിമിയും ഭൂകമ്പം സ്ഥിരീകരിച്ചു. ഭൂകമ്പത്തിന്റെ ശക്തമായ പ്രകമ്പനത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നതായി റഹിമി പറയുന്നു.

- Advertisement -

തുടക്കത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മരണസംഖ്യ 500 ആയിരിക്കുമെന്നാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share This Article
Leave a comment