അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടി ഉദ്ഘാടന ചുമതലയില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ മാറ്റി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനാണ് പകരം ചുമതല. സെപ്തംബര്‍ ആറിന് നടത്താനിരിക്കുന്ന പരിപാടിയില്‍ നിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കിയത്. ചിറ്റയം ഗോപകുമാറിനെ ഉദ്ഘാടകനാക്കി പുതിയ പോസ്റ്റര്‍ പുറത്തിറക്കി. കെ പി എം എസ് കുളനട യൂണിയനാണ് സംഘാടകര്‍. കുളനടയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഒഴിവാക്കല്‍ എന്നാണ് വിവരം.
ലൈംഗികാരോപണങ്ങള്‍ക്കു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുലിനെ പാലക്കാട് നഗരസഭയും പൊതുപരിപാടികളില്‍ നിന്നും വിലക്കിയിരുന്നു. പാലക്കാട്ടെ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് രാഹുലിന് കത്തയക്കുകയായിരുന്നു. പരിപാടിയിലെ മുഖ്യാതിഥി രാഹുല്‍ ആയിരുന്നു.