കൈക്കൂലി കേസിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അഞ്ചു ദിവസത്തിനുള്ളിൽ നൽകാൻ കമ്മിഷൻ നിർദേശം

At Malayalam
1 Min Read

സംസ്ഥാനത്ത് കൈക്കൂലി കേസിൽ കഴിഞ്ഞ 10 വർഷത്തിനിടെ പിടികൂടിയ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അഞ്ചു ദിവസത്തിനുള്ളിൽ നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ നിർദേശിച്ചു. കൈക്കൂലി കേസിൽ പിടിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും വിവരങ്ങളും ആവശ്യപ്പെട്ട് മാളയിലെ പൊതുപ്രവർത്തകൻ ഷാന്‍റി ജോസഫ് തട്ടകത്ത് വിവരാവകാശ നിയമപ്രകാരം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ആ വിവരങ്ങൾ ലഭ്യമാക്കാൻ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ വിജിലൻസ് വകുപ്പിലേക്ക് അപേക്ഷ കൈമാറി.

എന്നാൽ വിജിലൻസ് വകുപ്പ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറുടെ കൈവശം ആവശ്യപ്പെട്ട വിവരങ്ങൾ ഇല്ലാത്തതിനാൽ വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയിലേക്കും ആഭ്യന്തര വകുപ്പിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കും അപേക്ഷ കൈമാറിയതായി പരാതിക്കാരനെ അറിയിച്ചെങ്കിലും കൃത്യമായ മറുപടി ആ വകുപ്പുകളിൽ നിന്നു ലഭിച്ചില്ല. വിജിലൻസ് അഡീഷണൽ സെക്രട്ടറിക്ക് അപ്പീൽ നൽകിയെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ഷാന്‍റി ജോസഫ് തട്ടകത്ത് സംസ്ഥാന വിവരാവകാശ കമ്മിഷന് അപ്പീൽ നൽകിയത്.

തുടർന്ന് മനഃപൂർവമല്ലാത്ത പിഴവ് മാപ്പാക്കണമെന്നും മറ്റു നടപടികളിൽ നിന്ന് ഒഴിവാക്കണമെന്നും വീഴ്ചയിൽ നിന്നു പാഠം ഉൾക്കൊണ്ട് അപേക്ഷകൾ കൃത്യമായും സൂക്ഷ്മമായും കൈാര്യം ചെയ്യാമെന്നും വിവരാവകാശ കമ്മിഷനെ ഒന്നാം അപ്പീൽ അധികാരി കൂടിയായ വിജിലൻസ് അണ്ടർ സെക്രട്ടറി രേഖാമൂലം അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment