I’m ദിവസവേതനം 900 രൂപ. താമസവും ഭക്ഷണവും സൗജന്യമാണ്. ശബരിമല, പമ്പ, നിലയ്ക്കൽ എന്നീ ക്ഷേത്രങ്ങളിൽ കൊല്ലവർഷം ഈ മണ്ഡല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക സെക്യൂരിറ്റി ഗാർഡുമാരെ നിയമിക്കുന്നു.
വിമുക്തഭടന്മാർക്കും സംസ്ഥാന പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് തുടങ്ങിയ സേനകളിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. മേൽപ്പറഞ്ഞ സേനകളിൽ കുറഞ്ഞത് അഞ്ചുവർഷം ജോലി നോക്കിയിരിക്കണം. പ്രായപരിധി 2026 ജനുവരി 30 ന് 65 വയസ്സ് പിന്നിടാൻ പാടില്ല. മികച്ച ശാരീരിക ശേഷിയുള്ള ഹിന്ദു വിഭാഗത്തിൽപ്പെട്ട പുരുഷന്മാർ ആയിരിക്കണം അപേക്ഷകർ. പ്രതിദിനം 900 രൂപ ശമ്പളം ലഭിക്കും. താമസവും ഭക്ഷണവും തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകും.
അപേക്ഷാഫോറം, അഭിമുഖ സമയത്ത് ഹാജരാക്കേണ്ട രേഖകളുടെ മാതൃക എന്നിവ www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്ദൻകോട്, കവടിയാർ പി ഒ , തിരുവനന്തപുരം എന്ന വിലാസത്തിലോ sptdbvig@gmail.com എന്ന ഇ – മെയിൽ വിലാസത്തിലോ അയക്കണം.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നവർ നേരിട്ട് അപേക്ഷ അയക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്ക് – 09605513983, 09497964855 എന്നീ മൊബൈൽ നമ്പറുകളിൽ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്.