മൂന്നു ജില്ലകളിൽ അതിശക്ത മഴ, മറ്റിടങ്ങളിൽ വ്യാപകമായി പെയ്യും

At Malayalam
1 Min Read

കോട്ടയം, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ ഇന്ന് അതി ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഓറഞ്ച് ജാഗ്രതാ നിർദേശം ഈ മൂന്നു ജില്ലകൾക്കും നൽകിയിട്ടുണ്ട്.

കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും വ്യപകമായ മഴയ്ക്ക് ഇന്നു സാധ്യതയുണ്ട്. ഈ ഒമ്പത് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ ജാഗ്രതാ നിർദേശമാണ് നൽകിയിരിയ്ക്കുന്നത്.

തെലങ്കാന – വടക്കൻ കർണാടക പ്രദേശങ്ങൾക്കു മുകളിലായി ചക്രവാതച്ചുഴിയും കേരളം – തമിഴ്നാട് കോമറിൻ മേഖലയിൽ ഒന്നര കിലോമീറ്റർ മുകളിലായി ന്യൂന മർദ പാത്തി ഉള്ളതുമാണ് കേരളത്തിൽ മിക്ക ജില്ലകളിലും ശക്തിയേറിയ മഴ പെയ്യാൻ കാരണമായി പറയുന്നത്.

മണ്ണിടിച്ചിലിനു സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിയ്ക്കുന്നവർ സുരക്ഷിതമായ മറ്റു സ്ഥലങ്ങളിലേക്ക് മാറേണ്ടതുണ്ട്. അതിശക്തമായ മഴ പെയ്യുമ്പോൾ വാഹനയാത്ര, പ്രത്യേകിച്ച് മലയോര മേഖലകളിൽ, പാടില്ലെന്നും നിർദേശമുണ്ട്. ഉരുൾപൊട്ടൽ, മലവെള്ള പാച്ചിൽ തുടങ്ങിയവ ഉണ്ടാകാൻ സാധ്യതയുള്ള മേഖലകളിൽ താമസിയ്ക്കുന്നവർ കനത്ത ജാഗ്രത പാലിയ്ക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment