ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് മഴ സജീവമാകുമെന്ന് മുന്നറിയിപ്പ്. നാലു ജില്ലകളിൽ ചൊവ്വാഴ്ച കാലാവസ്ഥ വകുപ്പ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം.
വടക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പുണ്ട്. കേരളാ തീരങ്ങളിൽ തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.