*ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും കാരണം പൊന്മുടി ഇക്കോടൂറിസ്സത്തിലേക്കുള്ള സന്ദർശനം പുനരാരംഭിച്ചു.
*മാധ്യമ പ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്. കരൺ ഥാപ്പറിനും സിദ്ധാർഥ് വരദരാജനും സമൻസ്.
*പി കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിച്ചില്ല, അതൃപ്‍തി പരസ്യമാക്കി ജി സുധാകരൻ. വലിയ ചുടുകാട്ടിലെത്തിയത് അനുസ്മരണ പരിപാടികൾ പൂർത്തിയായ ശേഷം മാത്രം.
*ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റെ കോടതിയിൽ ഇന്നലെ മരപ്പട്ടി കയറി സിറ്റിങ് നിർത്തിവെച്ചു.
*ആലുവയിൽ 5 വയസുകാരിയെ കൊലപ്പെടുത്തിയ പ്രതിക്ക് വിയ്യൂർ ജയിലിനുള്ളിൽ സഹതടവുകാരന്റെ മര്‍ദനം. ‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കുമല്ലേടാ’ എന്ന് ചോദിച്ചായിരുന്നു മർദനം.
*ബി സുദർശൻ റെഡ്ഡി ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി.
*സിസ തോമസിനെതിരെ പ്രമേയം പാസാക്കി ഡിജിറ്റല്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ്.
*പെൺകുട്ടികളോട് മോശമായി പെരുമാറി, മുഖത്ത് അടിക്കാൻ ശ്രമിച്ചു. കാര്യവട്ടം ക്യാമ്പസിലെ അധ്യാപകനെതിരെ പരാതി.
*ബലാത്സംഗ കേസ് ; വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ; ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.
*പലിശയ്ക്ക് പണം നൽകിയവരുടെ ഭീഷണിയെ തുടർന്ന് എറണാകുളത്ത് 42 കാരി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു.