തിരുവനന്തപുരം കഴക്കൂട്ടം തുമ്പയിൽ നിന്നും ഒരു യുവാവിനെയും യുവതിയേയും എം ഡി എം എയുമായി പൊലിസ് പിടികൂടി. പാങ്ങാപ്പാറ സ്വദേശി അനന്തു, കൊല്ലം ചടയമംഗലം സ്വദേശി ആര്യ എന്നിവരാണ് പിടിയിലായതെന്നാണ് വിവരം.
5 ഗ്രാം എം ഡി എം എയാണ് ഇവരിൽ നിന്നും പൊലിസ് കണ്ടെത്തിയത്. തിരുവനന്തപുരം തുമ്പയിലെ ഒരു സ്വകാര്യ ലോഡ്‌ജിൽ നിന്നുമാണ് ഇരുവരെയും പിടികൂടിയത്. പൊലിസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
