സാഹിത്യോത്സവത്തിലും കേരളം രാജ്യത്തിന് മാതൃക : മുഖ്യമന്ത്രി

At Malayalam
1 Min Read

പല കാര്യങ്ങളിലും ഇതര നിയമസഭകൾക്കും ഇന്ത്യൻ പാർലമെന്റിനു തന്നെയും മാതൃക കാട്ടിയിട്ടുള്ള കേരള നിയമസഭ, സാഹിത്യോത്സവത്തിന്റെ കാര്യത്തിലും രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാംപതിപ്പ് ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ടുമൂന്നു വർഷങ്ങൾ കൊണ്ടുതന്നെ ഇന്ത്യയിലെ അറിയപ്പെടുന്ന സാഹിത്യോത്സവങ്ങളുടെ മാപ്പിൽ അടയാളപ്പെടുത്തപ്പെടും വിധം നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ശ്രദ്ദേയമായി. കേരള നിയമസഭയ്ക്ക് സാഹിത്യപ്രതിഭകൾ ഒരിക്കലും അന്യരായിരുന്നിട്ടില്ല. പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയും തോപ്പിൽ ഭാസിയും മുതൽ പ്രൊഫ. എം കെ സാനുവും കവി കടമ്മനിട്ട രാമകൃഷ്ണനും വരെയായി എത്രയോ പ്രഗത്ഭർ സഭയിൽ അംഗങ്ങളായിരുന്നിട്ടുണ്ട്. സാഹിത്യ പ്രതിഭകൾ ദേശീയതലത്തിലെ പരമോന്നത പുരസ്‌കാരങ്ങൾ നാടിനും ഭാഷയ്ക്കും സംസ്‌കാരത്തിനുമായി നേടിത്തരുമ്പോൾ, അവരെ ഏകകണ്ഠമായി പ്രശംസിച്ച ചരിത്രവും ഈ സഭയ്ക്കുണ്ട്.

സഭയിൽ അംഗങ്ങളായിരുന്ന ഇ എം എസ്, അച്യുതമേനോൻ, പി ഗോവിന്ദപ്പിള്ള തുടങ്ങി എത്രയോ പ്രമുഖർ സാഹിത്യരംഗത്തുകൂടി സംഭാവനകൾ ചെയ്തവരാണ് എന്നതിന്റെ സ്മരണയുയർത്തുന്ന പശ്ചാത്തലവും നമുക്കുണ്ട്. അതുകൊണ്ടൊക്കെത്തന്നെ, നിയമസഭ പുസ്തകോത്സവം നടത്താൻ തീരുമാനിച്ചതിൽ പ്രത്യേകമായ ഒരു ഔചിത്യ ഭംഗിയുണ്ട്. അത് ഗംഭീരമായ വിജയമാകുന്നു എന്നത് നമ്മുടെ അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment