ആലപ്പുഴ സർക്കാർ ടി ടി ഐയില്‍ ഡി എല്‍ എഡ് വിഭാഗത്തില്‍ നാച്ചുറല്‍ സയന്‍സ് അധ്യാപക തസ്തികയിൽ താല്‍ക്കാലിക ഒഴിവുണ്ട്. അഭിമുഖം ജൂണ്‍ ഒമ്പതിന് ഉച്ചക്ക് രണ്ട് മണിക്ക് എന്‍ സി ടി എ മാനദണ്ഡം അനുസരിച്ച് നടക്കും.
നാച്ചുറല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും എം എഡും ഉള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉച്ചക്ക് 1.30 ന് ടി ടി ഐയിൽ എത്തിച്ചേരണം. ഫോൺ: 0477 – 2254732