വാർഷിക വരുമാനം 3 ലക്ഷം വരെ ഉള്ളവർക്ക് അപേക്ഷിക്കാം.
ചുവടെ പറയുന്ന മാനദണ്ഡങ്ങൾ ഉള്ളവർക്കാണ് അപേക്ഷിക്കാവുന്നത്
- കാർഡിലെ അംഗങ്ങൾ ആരും സർക്കാർ / പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരൻ ആകാൻ പാടില്ല.
- കാർഡിലെ ഒരംഗവും വരുമാന നികുതി നൽകുന്നവർ ആകരുത്.
- കാർഡിലെ അംഗങ്ങൾ ആരും സർവീസ് പെൻഷണർ ആകാനും പാടില്ല.
- വീടിൻ്റെ ആകെ വിസ്തീർണ്ണം 1,000 ചതുരശ്ര അടിയിൽ കൂടാൻ പാടുള്ളതല്ല.
- കാർഡ് ഉടമയ്ക്ക് നാലോ അതിലധികമോ ചക്രങ്ങൾ ഉള്ള വാഹനങ്ങൾ ഉണ്ടാകാൻ പാടുള്ളതല്ല. (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിവാക്കിയിട്ടുണ്ട് )
- ഉടമ പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ റ്റി, നഴ്സ്, സി എ തുടങ്ങിയവ) ആകാൻ പാടില്ല
- കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ആകെ ഒരേക്കർ സ്ഥലം മാത്രമേ കൈവശമായി ഉണ്ടാകാൻ പാടുള്ളു. (പട്ടിക വർഗ വിഭാഗം ഒഴികെ)
- കാർഡിലെ പ്രതിമാസ വരുമാനം ( എൻ ആർ ഐ യുടേത് ഉൾപ്പെടെ ) 25,000 രൂപയിൽ കൂടാൻ പാടില്ല. വാർഷിക വരുമാനം മൂന്നു ലക്ഷത്തിനുള്ളിൽ ആയിരിക്കണം.
വിധവകൾ, ഗുരുതര രോഗങ്ങൾ ഉള്ളവർ, ഭിന്നശേഷിക്കാർ, സ്വന്തമായി വീടോ വസ്തുവോ ഇല്ലാത്തവർ എന്നീ മാനദണ്ഡങ്ങൾ ഉള്ള കാർഡ് ഉടമകൾ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൻ പ്രത്യേക മുൻഗണന ലഭിക്കുന്നതാണ്.
ആവശ്യമായ രേഖകൾ
ആശ്രയ വിഭാഗം : ഗ്രാമപഞ്ചായത്തിലെ സി ഡി എസ് ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം
ഗുരുതര – മാരക രോഗങ്ങൾ ഡയാലിസിസ് ഉൾപ്പെടെ : ചികിത്സാ രേഖകളുടെ പകർപ്പുകൾ.
പട്ടിക ജാതി / വർഗം : തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്.
വിധവ ഗൃഹനാഥയാണെങ്കിൽ : വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ്
വീടും സ്ഥലവും സ്വന്തമായി ഇല്ലാത്ത കുടുംബം :
വില്ലേജ് ഓഫീസർ നൽകുന്ന ഭൂരഹിത, ഭവന രഹിത സർട്ടിഫിക്കറ്റ്.
ബി പി എൽ പട്ടികയിൽ ഉൾപ്പെടാൻ അർഹത ഉള്ളവർ : ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പൽ സെക്രട്ടറിമാർ നൽകുന്ന സാക്ഷ്യപത്രം.
ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട്ലഭിച്ചിട്ടുണ്ടെങ്കിൽ : വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം.
ഓർക്കുക, എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻകാർഡിൽ ലിങ്ക് ചെയ്തവരുടെ അപേക്ഷകൾ മാത്രമേ ഈ ആവശ്യത്തിനായി സ്വീകരിക്കുകയുള്ളൂ.