നടനും എമ്പുരാൻ സിനിമയുടെ സംവിധായകനുമായ പൃഥ്വിരാജിന് നോട്ടീസ് അയച്ചതിനു പിന്നാലെ നിർമാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് (ഐ ടി ) നോട്ടീസയച്ചു. ലൂസിഫർ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ നോട്ടീസിന് മറുപടി നൽകണമെന്നാണ് ആന്റണി പെരുമ്പാവൂരിനോട് ഐ ടി.ആവശ്യപ്പെട്ടിരിക്കുന്നത്.